
ഇത് അങ്ങേയറ്റം അപമാനകരമാണെന്നും രാജ്യം വിട്ടു പോകാന്‍ താന്‍ ഒരിക്കല്‍പ്പോലും ചിന്തിച്ചിട്ടില്ലെന്നും ബോല്‍സൊനാരോ പ്രതികരിച്ചു. 2022 ലെ തെരഞ്ഞെടുപ്പില്‍ ഇപ്പോഴത്തെ പ്രസിഡന്‍റ് ലുല ഡ സില്‍വയോട് പരാജയപ്പെട്ട ശേഷം അധികാരം പിടിച്ചെടുക്കാനുള്ള ബോല്‍സൊനാരോ ഗൂഢാലോചന നടത്തിയെന്നാണ് കേസ്.
വിചാരണ പുരോഗമിക്കുന്ന കേസില്‍ താമസിയാതെ വിധി വരുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. കേസില്‍ കുറ്റക്കാരനാണെന്നു വിധിക്കപ്പെട്ടാല്‍, വലതുപക്ഷ നേതാവായ ബോല്‍സൊനാരോ ഏതെങ്കിലും വിദേശ എംബസിയില്‍ അഭയം തേടിയോ രാജ്യം വിട്ടോ തടവു ശിക്ഷയില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കുമെന്നാണ് ആശങ്ക.
43 വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് ബോല്‍സൊരോയ്ക്കു മേല്‍ ചുമത്തിയിരിക്കുന്നത്. 2024 ഫെബ്രുവരിയില്‍ പൊലീസ് പാസ്പോര്‍ട്ട് പിടിച്ചെടുത്തതിനെ തുടര്‍ന്ന് ബോല്‍സൊനാരോ ഹംഗേറിയന്‍ എംബസിയില്‍ രണ്ട് രാത്രി ചെലവഴിച്ചിരുന്നു. ബോല്‍സൊനാരോയെ രക്ഷിക്കാന്‍, യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ബ്രസീലിനു മേല്‍ 50 ശതമാനം വ്യാപാര തീരുവ ചുമത്തുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

Comments: